News-&-events

ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വിസ്‌ഡം ബുക്ക്സ് പവലിയൻ ശ്രദ്ധേയമായി

ഷാർജ അന്താരാഷ്ട്ര പുസ്തകം മേളയിൽ വിസ്ഡം ബുക്സ് ഒരുക്കിയ പവലിയൻ ശ്രദ്ധേയമായി. എഴുത്തുകാരനും സാമൂഹിക സാംസ്കാരിക മേഖലയിൽ സജ്ജീവ സാന്നിധ്യവും, സമകാലിക ഇന്ത്യയിൽ ഇസ്ലാമോഫോബിയക്കെതിരെ ശക്തമായി നിലകൊള്ളുന്ന ശ്രീ KP രാമനുണ്ണി നേർപഥം സ്പെഷ്യൽ പതിപ്പു പ്രകാശനം ചെയ്തു. ഹുസൈൻ സലഫി, മായിൻകുട്ടി സാഹിബ്, അബ്ദുൽ സലാം ആലപ്പുഴ, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, മുഹമ്മദ് മൽക്കാർ, യൂസഫ് പട്ടാമ്പി, ശരീഫ് ഏലാംകോട് തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ പുസ്തക മേളക്ക് നേതൃത്വം നൽകി. കുട്ടികൾകളുടെ സർഗാത്മക കഴിവുകൾ പ്രകടമാക്കാനുതകുന്ന സ്റ്റാർ ക്വസ്റ്റ്, ക്വിസ് പ്രോഗ്രാം, പ്രമുഖരുമായുള്ള അഭിമുഖം എന്നിവക്കായി നന്മയുടെ ശബ്ദ പ്രവാഹമായ പീസ് റേഡിയോ സ്റ്റാളും സംഘടിപ്പിച്ചിരുന്നു. ദീനി വിഞ്ജാന രംഗത്ത മൂല്യവത്തായ ഒട്ടനവധി ഗ്രന്ഥങ്ങളാൽ സമ്പന്നമാണ് നേർപഥം സ്റ്റാൾ.

Read More

THE ISLAM BASICS

യു എ ഇ :വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ കീഴിൽ THE ISLAM BASICS എന്ന പേരിൽ തയ്യാറാക്കിയ ഓൺലൈൻ സംവിധാനങ്ങളുടെ സമർപ്പണം യു എ ഇ യിൽ വെച്ച് അഷ്‌റഫ്‌ പുതുശ്ശേരി നിർവഹിച്ചു.ഏതൊരു സാധാരണക്കാരാനും ആധികാരികമായി ഇസ്‌ലാമിനെ മനസ്സിലാക്കാൻ ഉതകുന്ന രീതിയിൽ വിശ്വാസ കാര്യങ്ങൾ, ആരാധാനാകർമങ്ങൾ, ഇടപാടുകൾ, മര്യാദകൾ തുടങ്ങി ഒട്ടനവധി പഠന മേഖലയിലേക്കുള്ളൊരു വഴികാട്ടിയായിക്കൊണ്ട് വെബ്സൈറ്റ് രൂപത്തിലും മൊബൈൽ ആപ്ലിക്കേഷനായും THE ISLAM BASICS ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Read More

മതത്തിന്റെ പേരിൽ അന്ധ വിശ്വാസങ്ങളും ആത്മീയ ചൂഷണങ്ങളും

പട്ല :വിസ്ഡം ഓർഗനൈസേഷന്റെ കീഴിൽ അന്ധ വിശ്വാസത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ എന്ന പ്രമേയത്തിൽ 2023 ജനുവരി 15 ഞായർ കാസറഗോഡ് ജില്ലയിലെ പട്ലയിൽ വെച്ച് ആദർശ സമ്മേളനം നടക്കുന്നതാണ്. മതത്തിന്റെ പേരിൽ അന്ധ വിശ്വാസങ്ങളും ആത്മീയ ചൂഷണങ്ങളും അധികരിച്ചു കൊലപാതകങ്ങളും മറ്റു കുറ്റ കൃത്യങ്ങളും അധികരിച്ച ഇന്നിന്റെ സാഹചര്യത്തിൽ കാലിക പ്രസക്തമായ ഈ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് ഹുസൈൻ സലഫി യാണ്.മറ്റു പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Read More

സഊദി അറേബ്യ മതകാര്യ മന്ത്രാലയത്തിൻ്റെ ക്ഷണമനുസരിച്ച് എത്തിയ ജാമിഅ അൽഹിന്ദ് അൽ ഇസ്ലാമിയ്യ പ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം.

മക്ക : മതകാര്യ വകുപ്പ് മക്ക റീജണൽ ഡയറക്ടർ ഡോ. സാലിം ബിൻ ഹാജ് അൽ ഖാമിരിയുടെ സാന്നിധ്യത്തിൽ മതകാര്യ വകുപ്പ് മന്ത്രിയുടെ അണ്ടർസെക്രട്ടറി ഡോ. അവ്വാദ് ബിൻ സബ്തി അൽ-അൻസിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മക്കയിൽ ജാമിഅ അൽ ഹിന്ദ് പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, ജാമിഅ അൽ ഹിന്ദ് എന്നിവയുടെ പ്രസിഡണ്ട് പി.എൻഅബ്ദുല്ലത്തീഫ് മദനി, ജാമിഅ ഡയറക്ടർ ഫൈസൽ മൗലവി, ഡോ.സയ്യിദ് മുഹമ്മദ് ശാക്കിർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഡോ. അവ്വാദ് അൽ-അനസി, ജാമിഅ: അൽ ഹിന്ദ് സംഘത്തെ സ്വാഗതം ചെയ്യുകയും തങ്ങളുടെ സന്ദർശനത്തിൽ സന്തോഷം രേഖപ്പെടുത്തുകയും ആശംസകൾ നേരുകയും ചെയ്തു സൗഹൃദ സംഭാഷണങ്ങൾ കൊണ്ടും പൊതു പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളും മതപരമായ വിഷയങ്ങളിലുമുള്ള ചർച്ചകൾ കൊണ്ടും ധന്യമായിരുന്നു കൂടിക്കാഴ്ച . സൗദി ഭരണകൂടം മാനവതക്കും ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും ചെയ്യുന്ന സേവനത്തെക്കുറിച്ചും ഇരു ഹറമുകളുടെയും അവിടങ്ങളിൽ തീർത്ഥാടനത്തിനായി എത്തുന്ന വിശ്വാസികളുടെ സംരക്ഷണത്തിനായി ചെയ്യുന്ന പ്രയത്നങ്ങളെക്കുറിച്ചും ഇസ്ലാമിക പ്രബോധന മേഖലയിലും ചാരിറ്റി മേഖലയിലും ഭീകരവാദത്തെ ഇല്ലായ്മ ചെയ്യുന്നതിലും ഇസ്ലാമിന്റെ തനതായ മധ്യമ രീതി പ്രചരിപ്പിക്കുന്നതിലും ഭരണകൂടം നിർവഹിക്കുന്ന സംഭാവനകളെയും ജാമിഅ സംഘം പ്രത്യേകം പ്രശംസിച്ചു . ഇരു ഹറമുകളുടെയും സംരക്ഷകർ എന്ന നിലയിൽ, ലോക മുസ് ലിംകളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും രാജ്യത്തിന് പ്രത്യേക സ്ഥാനവും പങ്കുമുണ്ടെന്ന് സംഘം ഊന്നിപ്പറഞ്ഞു. കേരളത്തിലെ മത പ്രബോധന സംരംഭങ്ങളെയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും ജാമിഅ അൽ ഹിന്ദിന്റെയും പ്രവർത്തനങ്ങളെയും വിശദമായി പരിചയപ്പെട്ട അണ്ടർ സെക്രട്ടറി സമ്പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി. കൂടിക്കാഴ്ചയുടെ അവസാനത്തിൽ തങ്ങൾക്ക് നൽകിയ വശ്യമായ സ്വീകരണത്തിന് സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖിന് നന്ദിയും അഭിനന്ദനവും അറിയിച്ചു. മതകാര്യ വകുപ്പ് മന്ത്രിയുടെ അതിഥികളായിട്ടാണ് ജാമിഅ സംഘം സഊദിയിലെത്തിയത്. മക്ക- മദീന സന്ദർശനവും പരിശുദ്ധ ഉംറ നിർവഹണവും കിങ്ങ് ഫഹദ് ഖുർആൻ പ്രിന്റിങ്ങ് പ്രസ്സ് സന്ദർശനവും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി തന്നെ നടത്താനും സംഘത്തിന് അവസരം ലഭിച്ചു. കൂടുതൽ കരുത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തന രംഗത്ത് മുന്നേറുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഫോട്ടോ സഹിതം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിൻ്റെ ലിങ്ക് താഴെ https://www.moia.gov.sa/MediaC.../News/Pages/21051444_1.aspx

Read More

കെട്ടിയിടേണ്ടത് ആരെ!?

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ ആൺകുട്ടികളും പെൺകുട്ടികളുമെല്ലാം ഇനിമുതൽ രാത്രി ഒമ്പതരയ്ക്കുള്ളിൽ ഹോസ്റ്റലിൽ തിരികെ കയറണമെന്ന് സർക്കാർ ഉത്തരവ് ഇറക്കി.പെൺകുട്ടികളെ ഹോസ്റ്റലിൽ പൂട്ടിയിടേണ്ട കാര്യമില്ലെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം അവർക്കുമാത്രമെന്തിനെന്നും ഹൈക്കോടതി ചോദ്യം ചെയ്ത ഘട്ടത്തിലാണ് ഇരുകൂട്ടർക്കും 9:30 ആക്കി സമയം കുറച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമല്ലെന്ന് ഇതേ തുടർന്ന് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ നിലപാടെടുക്കുകയും ചെയ്തു. ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ഇടമല്ല; പഠിക്കാനുള്ള സൗകര്യമാണ് ഹോസ്റ്റലുകളിൽ ഉള്ളത്. രാത്രി 9 മണിക്ക് കോളേജിലെ ലൈബ്രറികൾ അടക്കും. പിന്നീട് പഠനാവശ്യത്തിന് പുറത്തു പോകേണ്ടതില്ല. അതിനാൽ 9:30ന് ഹോസ്റ്റൽ അടക്കുന്നതിൽ തെറ്റില്ല എന്ന് ആരോഗ്യസർവകലാശാല കോടതിയെ അറിയിക്കുകയായിരുന്നു. 25 വയസ്സ് പ്രായം എത്തുമ്പോഴാണ് ഒരാൾക്ക് പൂർണമായ പക്വത കൈവരുന്നത് എന്ന് പല രാജ്യന്തര പഠനങ്ങളും തെളിയിക്കുന്നുണ്ട്. ഇതിന് താഴെ പ്രായമുള്ളവർക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കേണ്ടതില്ല എന്നും ആരോഗ്യ സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പഠന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ സമാധാനം നൽകുന്ന ഒരു നിലപാടാണ് സർവ്വകലാശാല സ്വീകരിച്ചിട്ടുള്ളത് എന്ന് പറയാതെ വയ്യ. എന്നാൽ ലിബറൽ ചിന്തകൾക്ക് അടിമപ്പെട്ടവർ പഠന സ്വാതന്ത്ര്യത്തിൻ്റെ വാദമുയർത്തി ഈ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്!. കഴുകക്കണ്ണുള്ള പുരുഷന്മാർക്ക് കൊത്തിവലിക്കാൻ പാകത്തിൽ രാത്രികളിൽ സ്ത്രീകളെ തെരുവിലിറക്കാൻ വെമ്പൽ കൊള്ളുന്ന ചാനൽ അവതാരകന്മാർ ഈ വിഷയം ഏറ്റെടുത്ത് ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. "നായ കടിക്കുമെന്ന് കരുതി റോഡിൽ ഇറങ്ങുന്നവരെയെല്ലാം കെട്ടിയിടാനാവുമോ? നായയെ ചങ്ങലക്കിടുകയല്ലേ വേണ്ടത്?"എന്നാണ് ചാനൽ ചർച്ചകളിൽ ചോദിച്ചു കൊണ്ടിരിക്കുന്നത്. ശരിയാണ്, നായയെ പിടിച്ച് കെട്ടണം. അതോടൊപ്പം, നായയുടെ അരികിലേക്ക് ചെല്ലാതിരിക്കാനും ശ്രദ്ധിക്കണം.ഡ്രൈവർ ശ്രദ്ധിക്കുമെന്ന് കരുതി റോഡിലൂടെ നടക്കുന്ന നമുക്ക്‌ ജാഗ്രത ഒട്ടും വേണ്ടതില്ലേ?കള്ളനെ പിടിക്കൽ പോലീസിൻ്റെ ബാധ്യതയാണെന്ന് പറഞ്ഞ് വീട് പൂട്ടാതിരിക്കാനാവുമോ? കോവിഡ് വ്യാപിച്ചപ്പോൾ വൈറസിനെ പിടിച്ച് കെട്ടൂ എന്ന് പറഞ്ഞ് നമ്മൾ മാസ്ക് ധരിക്കാതിരുന്നോ? അക്രമികൾ ആരുമാകട്ടെ, അവരെ നിയന്ത്രിക്കണം, അതോടൊപ്പം നമ്മൾ ജാഗ്രത പാലിക്കുകയും വേണം. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്ന ഈ കാലത്ത്. പ്രണയക്കൊലയും ലഹരിയും മറ്റു അനാശാസ്യങ്ങളും സർവ നിയന്ത്രണങ്ങളും തകർത്ത് കുതിച്ചുയരുമ്പോൾ കൗമാരപ്രായക്കാർക്ക് അല്പം നിയന്ത്രണം ആവശ്യമാണെന്ന കാര്യത്തിൽ ശരാശരിക്ക് മുകളിൽ ചിന്തിക്കുന്ന ആർക്കും സംശയമുണ്ടാകില്ല. മക്കളെ പഠിക്കാനയച്ച നല്ലൊരു ശതമാനം രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ഇതാണ്. രാത്രി തിയറ്ററുകളിലും മറ്റും കാമുകീ കാമുകന്മാടൊപ്പം ചുറ്റിക്കറങ്ങി ശീലച്ചവർക്ക് 9:30 ന് ഹോസ്റ്റലിൽ തിരിച്ചെത്തണമെന്ന സർക്കുലർ തലവേദനയുണ്ടാക്കുക സ്വാഭാവികമാണ്. ക്യാമ്പസുകളിൽ വർധിച്ചുവരുന്ന മയക്കുമരുന്നടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ഇതോട് ചേർത്ത് വായിക്കേണ്ടതുണ്ട്. 'എന്റെ ശരീരം എന്റെ അവകാശമാണ്' (my body my right) എന്ന് വാദിക്കുന്ന, അതിന് വേണ്ടി കൊടി പിടിക്കുന്ന ലിബറലുകൾ, ഇന്ന് ഇത്തരം ആശയങ്ങൾ, നിഷ്കളങ്കരായി ക്യാമ്പസുകളിൽ എത്തുന്ന ഒന്നാം വർഷ വിദ്യാർഥി-വിദ്യാർഥിനികളുടെ മനസ്സിൽ വരെ വളരെ ബോധപൂർവം 'ഇഞ്ചക്ട്' ചെയ്യുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇവയെ തുടർന്നാണ് ധാർമികതയ്ക്കും സദാചാര മൂല്യങ്ങൾക്കും മതബോധത്തിനുമൊന്നും യാതൊരു വിലയും കൽപ്പിക്കാതെ യുക്തിചിന്തയുടെയും സ്വതന്ത്രതാവാദത്തിന്റെയും ആളുകളായി കുട്ടികൾ മാറ്റപ്പെടുന്നത്. ഏതാനും ലിബറലുകൾ മുദ്രാവാക്യം വിളിക്കുമ്പോഴേക്കും സർവകലാശാല ഹൈകോടതിയിൽ പറഞ്ഞ നിലപാടിൽ നിന്ന് പിറകോട്ട് പോകരുത്. സർക്കാർ സമ്മർദത്തിന് വിധേയമായി എടുത്ത തീരുമാനം മാറ്റുകയും ചെയ്യരുത്.

Read More

കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പണ്ഡിത സഭയുടെ ചെയര്‍മാന്‍

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പണ്ഡിത സഭയായ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്‌ലാമിയ്യയുടെ ചെയര്‍മാനായി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂറിനേയും കണ്‍വീനറായി ശമീര്‍ മദീനിയെയും

Read More

വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ 2023 വർഷത്തേക്ക് തെരഞ്ഞെടുത്ത ഭാരവാഹികളും സംസ്ഥാന പ്രവർത്തക സമിതിയും

✅ പ്രസിഡണ്ട്▪പി. എന്‍ അബ്ദുല്‍ ലത്തീഫ് മദനി ✅ വൈസ് പ്രസിഡണ്ട്മാർ▪സി. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍ ▪കെ. അബൂബക്കര്‍ സലഫി ▪പി.കെ ശരീഫ് എലങ്കോട് ✅ ജന: സെക്രട്ടറി▪ടി. കെ അഷ്‌റഫ് ✅ സെക്രട്ടറിമാർ▪നാസിര്‍ ബാലുശേരി ▪ഹാരിസ് ബിന്‍ സലീം ▪സി. പി സലീം ▪ഫൈസല്‍ മൗലവി പുതുപ്പറമ്പ് ▪അബ്ദുല് മാലിക് സലഫി ✅ ട്രഷറര്‍▪കെ.സജ്ജാദ്

Read More

ദൈവിക ദർശനം മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കും: വിസ്ഡം കോൺഫറൻസ് 

മാനവരക്ഷയ്ക്ക് ദൈവിക ദർശനം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ 2023 ഫെബ്രുവരി 12 ഞായറാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനം നവോത്ഥാന ചിന്തയുടെ പുതിയ ചരിത്രം കുറിച്ചു. ദൈവിക ദർശനം മധ്യമ നിലപാടിലേക്കും വിട്ടുവീഴ്ചയിലേക്കും സഹവർത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാൽ മാനവരക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി കൾച്ചറൽ അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുറൈജി അൽ അനസി കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിഭിന്ന വർഗ്ഗങ്ങളും ഗോത്രങ്ങളും ഉൾക്കൊള്ളുന്നതും ശാന്തിയിലും നിർഭയത്വത്തിലും കഴിയുന്നതുമായ മാതൃകാ സമൂഹമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഏക ദൈവത്വമാണ് മാനവ രക്ഷക്കുള്ള ഏറ്റവും വലിയ മാർഗം എന്നും രഹസ്യവും പരസ്യവുമായ വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത സൂക്ഷിച്ച് കൊണ്ടാണ് ആദർശം സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സൗദി എംബസി അസിസ്റ്റൻറ് അറ്റാഷെ ശൈഖ് അബ്ദുല്ലത്തീഫ് അസ്വമത് അൽ കാത്തിബ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ.രാഘവൻ എം.പി, ഡോ.എം.കെ.മുനീർ എം. എൽ.എ, അഡ്വ.കെ.എം.സച്ചിൻ ദേവ് എം.എൽ.എ എന്നിവർ അതിഥികളായി. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ടി.കെ.അഷറഫ്, ഹുസൈൻ സലഫി, ഹാരിസുബ്നു സലിം, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസർ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, ടി.കെ.നിഷാദ് സലഫി, ശമീൽ മഞ്ചേരി എന്നിവർ സംസാരിച്ചു. അധികാരമുള്ള ഫാഷിസവും പടരുന്ന ലിബറലിസവും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ മുസ്ലിം സാമുദായിക നേതൃത്വം സമൂഹത്തിന് വഴിയും വെളിച്ചവും ആകണമെന്ന് വിസ്ഡം ഇസ്ലാമിക് കോൺഫറൻസ് ആഹ്വാനം ചെയ്തു.

Read More

നുണക്കഥകൾ മെനഞ്ഞ് വർഗ്ഗീയത വിതക്കുന്നവർക്കെതിരെ നടപടി വേണം: വിസ്ഡം യൂത്ത് ലീഡേർസ് സമ്മിറ്റ്

കോഴിക്കോട് : സമൂഹത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ നുണക്കഥകൾ പ്രചരിപ്പിച്ച് വർഗ്ഗീയവിഷം ചീറ്റുന്നവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ലീഡേർസ് സമ്മിറ്റ് ആവശ്യപ്പെട്ടു.കേരളം മാനവ സൗഹാർദ്ധത്തിന് പേരുകേട്ട നാടാണ്. ഇവിടെ സ്ത്രീകളെ കൂട്ടത്തോടെ മതംമാറ്റി ഭീകര കേന്ദ്രങ്ങളിലെത്തിക്കുന്നുവെന്ന നുണപ്രചാരണത്തെ കേരളീയ സമൂഹം ഒരുമിച്ച് നേരിടണം. ഒരു സംസ്ഥാനത്തെ തന്നെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം വർഗ്ഗീയ പ്രചാരണങ്ങൾക്ക് രാജ്യത്ത് അനുമതി നൽകരുതെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.വർഗ്ഗീയ ഫാഷിസ്റ്റുകൾ ആവർത്തിക്കുന്ന നുണകളുടെ രാഷ്ട്രീയമാണ് ഇത്തരം കഥകൾക്ക് പിന്നിലുള്ളത്.ഇസ്ലാം ഭീതി വിതച്ച് ഒരു വിഭാഗത്തെ അപരവൽക്കരിക്കുന്നതോടൊപ്പം ലോകത്താകമാനം ഈ സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം കൂടിയാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.പെരിന്തൽമണ്ണയിൽ വെച്ച് നടന്ന ലീഡേർസ് സമ്മിറ്റിൻ്റെ ഉദ്ഘാടനം വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി നിർവ്വഹിച്ചു. കണ്ണൂരിൽ വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി നിശാദ് സലഫിയും കോഴിക്കോട് വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടിയും കായംകുളത്ത് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനിയും ഉദ്ഘാടനം നിർവ്വഹിച്ചു.

Read More

മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മതനിരപേക്ഷ ഐക്യം അനിവാര്യം - ജെ.ഡി സി സി ടേബിൾ ടോക്ക്

ജിദ്ദ - മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ മതനിരപേക്ഷ ഐക്യം അനിവാര്യമാണെന്ന് ജിദ്ദ ദഅ്വ കോഡിനേഷൻ കമ്മിറ്റി 2023 മെയ് 6 ന് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. വർത്തമാനകാല ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ ഏതൊരു ഭാരതീയനെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. പാഠ്യപദ്ധതികളും സാഹിത്യവും കലയും പോലും ദുരുപയോഗപ്പെടുത്തി ഭരണകൂടത്തിന്റെ ഒത്താശയോടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് അധികാരം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് അവർ. ഫാസിസത്തിനെതിരിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച് മതേതര ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളിൽ മതനിരപേക്ഷ കക്ഷികളുടെ ഐക്യം അനിവാര്യമാണ്. മതനിരപേക്ഷ സമൂഹങ്ങൾ തോളോട് തോൾ ചേർന്ന് ജീവിക്കുന്ന നമ്മുടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ സ്വതന്ത്രമായി ജീവിക്കാൻ പോലും കഴിയാത്ത വിധം അപരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പി.ആർ വർക്കുകളും നിർമ്മിത നുണക്കഥകളും ഭരണകൂടത്തിന് ഒത്താശ നൽകുന്ന ജുഡീഷ്യറിയും ബ്യൂറോക്രസിയും ഒക്കെ ചേർന്ന് ഇന്ത്യയുടെ മണ്ണിനെ ഫാസിസ്റ്റുകൾക്ക് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ പാകപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഫാസിസത്തിനെതിരിൽ ഒരുമിച്ചു നിൽക്കേണ്ട ന്യൂനപക്ഷ സമുദായങ്ങൾക്കും മതേതര കക്ഷികൾക്കും ഇടയിൽ പോലും വിള്ളൽ വീഴ്ത്തി ഹിന്ദുത്വയുടെ പൊതുബോധം ഭൂരിപക്ഷ സമുദായത്തിനിടയിൽ സൃഷ്ടിച്ച് അവരിലെ മഹാഭൂരിപക്ഷത്തെയും വർഗീയവൽക്കരിക്കാൻ ഉള്ള കുതന്ത്രങ്ങളുമായി ഫാസിസം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ ഫാസിസത്തോട് ചേർന്ന് നിൽക്കുകയും അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്താൽ തങ്ങൾ സുരക്ഷിതരാണെന്ന മൗഢ്യധാരണയിൽ ചിലരെങ്കിലും മുന്നോട്ടുവരുന്നത് ജനാധിപത്യ വിശ്വാസികളെ തീർച്ചയായും ആശങ്കപ്പെടുത്തുന്നുണ്ടെന്നും ടേബിൾ തോക്കിൽ പങ്കെടുത്ത ജിദ്ദയിലെ വിവിധ സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.ഷറഫിയയിലെ അനസ് ബിൻ മാലിക് സെൻററിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് മോഡറേറ്റർ ആയിരുന്നു. പീസ് റേഡിയോ സി.ഇ. ഓ ഹാരിസ് ബിൻ സലിം ചർച്ചയ്ക്ക് തുടക്കം കുറിച്ചു. കെ.എം.സി സി, ഒ.ഐ.സി സി, നവോദയ, ന്യൂ ഏജ്, മീഡിയ ഫോറം, എം.ഇ. സ്, സമസ്ത ഇസ്ലാമിക് സെൻറർ, കേരള ഇസ്ലാമിക് ഗ്രൂപ്പ്, ഇന്ത്യൻ ഇസ്ലാഹി സെൻറർ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ, യൂത്ത് ഇന്ത്യ, ആവാസ് ജിദ്ദ, പ്രവാസി വെൽഫെയർ, എം.എസ്.എസ്, ജെ.ഡി.സി.സി എന്നീ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി മുഹമ്മദ് റഫീഖ് സുല്ലമി സ്വാഗതവും വൈസ് പ്രസിഡണ്ട് ഇഖ്ബാൽ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

Read More

മതേതര ഐക്യം ശക്തിപ്പെടുത്താൻ സാധിക്കണം - വിസ്ഡം നേതൃസംഗമം

കോഴിക്കോട് - കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റ് ശക്തികൾക്ക് ശക്തമായ തിരിച്ചടിയാണ് നൽകിയതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മെയ് 14 ന് സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടികളുടെ ദേശീയ ഐക്യം ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ബിൻ സലീം, വൈസ് പ്രസിഡണ്ട് ശരീഫ് ഏലംകോട്, സംസ്ഥാന ട്രഷറർ കെ.സജ്ജാദ്, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് താജുദ്ദീൻ സ്വലാഹി, വൈസ് പ്രസിഡണ്ട് മാരായ ഹാരിസ് കായക്കൊടി, ഡോ.പി.പി.നസീഫ്, മുസ്തഫ മദനി, സെക്രട്ടറിമാരായ ഡോ അബ്ദുൽ മാലിക്, യു.മുഹമ്മദ് മദനി, ജംഷീർ സ്വലാഹി വാണിയമ്പലം, അബ്ദുള്ള അൻസാരി പുളിക്കൽ, മുഹമ്മദ് ഷബീർ കണ്ണൂർ, സംസ്ഥാന ട്രഷറർ അൻഫസ് മുക്രം, സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന ജ. സെക്രട്ടറി മുഹമ്മദ് ഷമീർ മഞ്ചേരി, വൈസ് പ്രസിഡണ്ട് മാരായ ഡോ. ഷഹബാസ് അബ്ബാസ്, സഫ്വാൻ ബറാമി, സെക്രട്ടറി അസ്ഹർ ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.

Read More

നവോന്മേഷം പകർന്ന് വിസ്ഡം നേതാക്കളുടെ യു.എ.ഇ പര്യടനം

പ്രബോധന പ്രവർത്തന രംഗത്ത് പുതിയ കർമ്മ പദ്ധതി തയ്യാറാക്കിയ യു.എ.ഇ ഇന്ത്യൻ ഇസ് ലാഹീ സെൻറർ കേന്ദ്ര കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് നവോന്മേഷം പകർന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളുടെ യു.എ.ഇ പര്യടനം പൂർത്തിയായി. അജ്മാനിൽ നടന്ന കേന്ദ്ര കൗൺസിലിൽ ആദർശ സെഷന് അബ്ദുൽ മലിക് സലഫിയും സംഘടനാ സെഷന് സി.പി.സലീമും നേതൃത്വം നൽകി.സംശയ നിവാരണ സെഷൻ ഏറെ ഫലപ്രദമായി. പ്രമാണ ബന്ധമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു സെഷനുകൾ. വിസ്‌ഡം UAE കൗൺസിൽ മെമ്പർമാർ, യൂണിറ്റ് ഭാരവാഹികൾ, വിസ്‌ഡം യൂത്ത് ഭാരവാഹികൾ, ഫോക്കസ് - പ്രൊഫേസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തന രംഗത്ത് സജീവരായ, അടുത്ത കാലത്ത് നാട്ടിൽ നിന്നെത്തിയ പ്രവർത്തകർ കൗൺസിലിനെ അഭിസംബോധന ചെയ്ത് പരിചയപ്പെട്ടത് ഹൃദ്യമായി.ജനറൽ സെക്രട്ടറി ശംസുദ്ധീൻ ഹൈദർ ആമുഖഭാഷണം നടത്തി. പ്രസിഡണ്ട് ഹുസൈൻ സലഫി അധ്യക്ഷനായിരുന്നു. അനീസ് തിരൂർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. വിസ്‌ഡം യൂത്തിന്റെ സെക്രട്ടറി സൈഫ് അബ്ദുൽ സലാം ആലപ്പുഴ സംസാരിച്ചു. ചർച്ചകളിൽ ഒട്ടേറെ പേർ പങ്കെടുത്തു. സിറാജുൽ ഇസ് ലാം ബാലുശ്ശേരി ഉദ്ബോധന സംസാരം നടത്തി. അജ്‌മാൻ സെന്ററിൽ വെച്ച് UAE വനിതാ ഘടകം സംഘടിപ്പിച്ച വനിതാ സംഗമം ശ്രദ്ധേയമായി. അൽ റാഷിദ് സെന്റർ ഭാരവാഹികളുമായുള്ള സിറ്റിംഗ്, നിർമാണത്തിലിരിക്കുന്ന അൽ റാഷിദ് സെന്റർ പ്രൊജക്റ്റ് സൈറ്റ് വിസിറ്റ്, കേന്ദ്ര സെക്രട്ടറിയേറ്റ് സിറ്റിംഗ്, അബുദാബി സന്ദർശനം, തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ മൂന്നു ദിവസത്തെ പര്യടനത്തിൽ ഫലപ്രദമായി പൂർത്തിയാക്കി.

Read More

നോട്ട് നിരോധനം സമൂഹം ചർച്ച ചെയ്യണം - ജ.സെക്രട്ടറി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. അനിവാര്യമെങ്കിൽ നോട്ട് പിൻവലിക്കാനും പുതിയത് ഇറക്കാനും ഭരിക്കുന്ന സർക്കാരിന് അവകാശമുണ്ട്. എന്നാൽ നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച് രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുവന്നപ്പോൾ ഉയർത്തിയ അവകാശവാദങ്ങളും പ്രത്യേക സൗകര്യങ്ങളും ഈ ഘട്ടത്തിൽ ഓഡിറ്റ് ചെയ്യാൻ ജനങ്ങൾക്കും അവകാശമുണ്ട്. നിത്യജീവിതത്തിൽ രണ്ടായിരത്തിന്റെ നോട്ട് സാധാരണക്കാർക്ക് പ്രയോജനപ്പെടില്ലെന്ന് അക്കാലത്ത് പലരും ചൂണ്ടിക്കാട്ടിയത് പിന്നീടുള്ള ദിനങ്ങളിൽ സത്യമായി പുലരുകയായിരുന്നു. ഇപ്പോൾ അത് പിൻവലിക്കുന്നതിലൂടെ സർക്കാരും പ്രായോഗികമായി സമ്മതിക്കുകയാണ് ചെയ്യുന്നത്. നോട്ട് നിരോധനം രാജ്യത്തിന് ഗുണമോ ദോഷമോ വരുത്തിയത് എന്ന ചർച്ച ഈ ഘട്ടത്തിൽ ന്യായമായും ഉയരേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറച്ചു.

Read More

ഹയർ സെക്കണ്ടറി പ്രവേശനം; പുതിയ അദ്ധ്യയന വർഷം മതിയായ സീറ്റുകൾ ഉറപ്പ് വരുത്തണം : വിസ്ഡം സ്റ്റുഡന്റ്സ്

എറണാകുളം : പുതിയ അദ്ധ്യയന വർഷം ഹയർ സെക്കൻഡറി പ്രവേശനത്തിന് മതിയായ സീറ്റുകൾ സർക്കാർ ഉറപ്പ് വരുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ എറണാകുളത്ത് സംഘടിപ്പിച്ച സംസ്ഥാന 'റിലീജ്യസ്‌ സ്‌കൂൾ' അഷ്ട ദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടന സംഗമം ആവശ്യപ്പെട്ടു. പ്രാഥമിക യോഗങ്ങളിൽ തന്നെ ഉചിതമായ ആലോചനകൾ ഉയരണമെന്നും സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പരമാവധി വിദ്യാർത്ഥികൾക്കുള്ള തുടർ പഠന സാഹചര്യം ഒരുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും സംഗമം ആവശ്യമുയർത്തി. ബാച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഗമം ചൂണ്ടിക്കാട്ടി. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഡോ. ഷഹബാസ് കെ അബ്ബാസ്, ഖാലിദ് വെള്ളില, സഫുവാൻ ബറാമി അൽ ഹികമി എന്നിവർ സംസാരിച്ചു. ശമീർ മദീനി, ഷഫീഖ് സ്വലാഹി, ശരീഫ് കാര, അബ്ദുറഹ്മാൻ ചുങ്കത്തറ തുടങ്ങിയവർ പഠനസെഷനുകൾ നയിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ നിയാസ് കൂരിയാടൻ, തമീസ് എറണാകുളം, റൈഹാൻ കാക്കനാട്, ജില്ലാ ഭാരവാഹികളായ ആഷിഖ് പെരുമ്പാവൂർ, ഉനൈസ് പറവൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. വ്യത്യസ്ത ജില്ലകളിൽ നിന്നായി എസ്.എസ്.എൽ.സി. പൂർത്തിയാക്കിയ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി ക്യാമ്പ് ഒരുക്കിയത്. വിവിധ വിഷയങ്ങളിലെ പഠന സെഷനുകൾ, അക്കാഡമിക് ഗൈഡൻസ്, മോട്ടിവേഷനൽ ടോക്കുകൾ, ലഹരിക്കെതിരായ ബോധവത്കരണം, ആക്ടിവിറ്റികൾ, ക്യാമ്പ് ട്രിപ്പ് തുടങ്ങിയ നിരവധി സെഷനുകളായാണ് ക്യാമ്പ് ക്രമീകരിച്ചത്.

Read More

സി.ആർ.ഇ. തുടർ മത വിദ്യാഭ്യാസ പദ്ധതിക്ക്‌ സമാരംഭം • പ്രവേശനം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക്‌

വിസ്ഡം ഇസ്ലാമിക്‌ സ്റ്റുഡൻസ്‌ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സി.ആർ.ഇ. തുടർ മത വിദ്യാഭ്യാസ പദ്ധതിക്ക്‌ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊയിലാണ്ടി ഇല കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് സഫുവാൻ ബറാമി അൽ ഹികമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തല വിദ്യാർത്ഥികൾക്കാണ്‌ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങളും, സംഘാടനവും, സംവിധാനവും പരിശോധിച്ചു അഫിലിയേഷൻ നൽകിയ സംസ്ഥാനത്തെ നൂറു കണക്കിന്‌ സെന്ററുകളിൽ ഇതോടെ പദ്ധതിക്ക്‌ തുടക്കമാകും. മത - ധാർമ്മിക വിഷയങ്ങൾക്ക്‌ പ്രത്യേകം ഊന്നൽ കൊടുത്തും ലഹരി, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരായുള്ള സന്ദേശങ്ങളുൾപ്പെടെ പകർന്ന്‌ കൊടുക്കാവുന്ന വിധത്തിലാണ്‌ സിലബസ്സ്‌ ക്രമീകരിച്ചിട്ടുള്ളത്‌. കൃത്യമായ സിലബസ്സും, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും, നൂതന സാങ്കേതിക വിദ്യയയെ പ്രയോജനപ്പെടുത്തിയുള്ള വ്യവസ്ഥാപിത സംവിധാനമാണിത്‌. തുടർന്നുള്ള എല്ലാ ആഴ്ചകളിലും നിശ്ചിത ദിവസം ക്ലാസ്സുകൾ തുടരും. പങ്കെടുക്കേണ്ടവർക്ക്‌ ബന്ധപ്പെട്ട കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത്‌ പ്രവേശനം നേടാം. ഉദ്ഘാടന ചടങ്ങിൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി സി.വി. കാബിൽ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ലത്തീഫ് ഒ.കെ., കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് ഫാരിസ് അൽ ഹികമി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എ.പി. മുനവ്വർ സ്വലാഹി, ശരീഫ് കാര എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ജില്ലാ പ്രസിഡന്റ് ഹംറാസ് കൊയിലാണ്ടി സ്വാഗതവും സെക്രട്ടറി സ്വാലിഹ് അൽ ഹികമി നന്ദിയും പറഞ്ഞു.

Read More

വിസ്ഡം യൂത്ത് ജില്ലാ എക്സ്പേർട്ട് മീറ്റിന് കണ്ണൂരിൽ പ്രൗഢമായ തുടക്കം.

വിസ്ഡം യൂത്ത് സംസ്ഥാന സമിതി കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റിന് കണ്ണൂരിൽ പ്രൗഢമായ തുടക്കം. വിസ്ഡം യൂത്തിൻ്റെ ശാഖകളിലെ മുഴുവൻ ഭാരവാഹികൾക്കും സംഘടനാ ഓറിയൻ്റേഷനും ആദർശപഠനവും സംസ്കരണ ചിന്തയും ആദർശ പ്രബോധന പ്രവർത്തനങ്ങളുടെ രൂപവും കൈമാറുക എന്നതാണ് എക്സ്പേർട്ട് മീറ്റിൻ്റെ മുഖ്യമായലക്ഷ്യം. എക്‌സ്പേർട്ട് മീറ്റിൽ പാനൽ ഡിസ്കഷൻ, വ്യത്യസ്ഥ വിഷയങ്ങിലുള്ള പ്രഭാഷണങ്ങൾ, എക്സ്പേർട്ട് ടോക്ക്, ഗ്രൂപ്പ് ചർച്ചകൾ, അനുഭവങ്ങൾ പങ്കിടൽ തുടങ്ങിയ വ്യത്യസ്ഥ സെഷനുകൾ നടന്നു. എക്സ്പേർട്ട് മീറ്റിൻ്റെ ഉദ്ഘാടനം ബഹു.കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി അധ്യക്ഷം വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, ട്രഷറർ അൻഫസ് മുക്രം, വൈസ് പ്രസിഡന്റ് മാരായ യു. മുഹമ്മദ് മദനി, ഹാരിസ് കായക്കൊടി, സെക്രട്ടറിമാരായ മുഹമ്മദ് ഷബീർ എം കെ, ഫിറോസ്‌ഖാൻ സ്വലാഹി, സിനാജുദ്ദീൻ പി, ബഷീർ വി.പി, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുറഹ്മാൻ ചുങ്കത്തറ, മജീദ് ബസ്‌താക്, സഫീർ അൽ ഹികമി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ടി കെ ഉബൈദ് എന്നിവർ സംസാരിച്ചു. മെയ് 28 ഞായറാഴ്ചമലപ്പുറം വെസ്റ്റ്, മലപ്പുറം നോർത്ത് എന്നീ കേന്ദ്രങ്ങളിൽ നടക്കും.

Read More

ദക്ഷിണ കേരളത്തിന് ആവേശം പകർന്ന് കൊല്ലം ജില്ലാ വൈജ്ഞാനിക സമ്മേളനം മൈനാഗപ്പള്ളിയിൽ ഉജ്ജ്വലമായി

നാളുകളുടെ അധ്വാനത്തിന് ശേഷം മൈനാഗപ്പള്ളിയിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വൈജ്ഞാനിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം. കൊല്ലം ജില്ലക്ക് മാത്രമല്ല ദക്ഷിണ കേരളത്തിലെ പ്രബോധന പ്രവർത്തനങ്ങൾക്ക് കൂടി പുത്തനുണർവ്വ് പകർന്ന് നൽകുന്നതായിരുന്നു വൈജ്ഞാനിക സമ്മേളനം. മാസങ്ങൾക്ക് മുമ്പ് കൊല്ലം ജില്ലാ കമ്മറ്റി കൊട്ടിയത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനം നാഷണൽ ഹൈവേയുടെ ഓരത്തായിരുന്നെങ്കിൽ ഇപ്രാവശ്യം ഗ്രാമപ്രദേശമായ മൈനാഗപ്പള്ളിയിലും ജനപങ്കാളിത്തം കൊണ്ട് ധന്യമായിരുന്നു. എൻ.ആർ കൺവെൻഷൻ സെൻ്ററിൻ്റെ വിശാലമായ മൈതാനത്തിൽ എല്ലാ ഭാഗവും സമ്മേളനത്തിൻ്റെ ചടുലത ജ്വലിച്ച് നിൽക്കുന്നതായിരുന്നു. വർധിച്ച സ്ത്രീ പങ്കാളിത്തവും നാട്ടുകാരുടെ നിറഞ്ഞ സാന്നിധ്യവും സമ്മേളനം ലക്ഷ്യം നേടിയതിൻ്റെ ലക്ഷണമായി. വിശുദ്ധ ഖുർആനിനെ മുസ്‌ലിം ഉമ്മത്ത് അർഹിക്കുംവിധം പരിഗണിക്കുന്നതിൽ ഇനിയും ഏറെ മുന്നോട്ട് വരാനുണ്ടെന്ന് ഫൈസൽ മൗലവി ഉത്ബോധിപ്പിച്ചു. സമകാലിക പ്രശ്നങ്ങളും അവയുടെ പരിഹാരവും ടി.കെ അഷറഫ് വിശദീകരിച്ചു. മടങ്ങാം സ്രഷ്ടാവിലേക്ക് ഒരുങ്ങാം നാളേക്ക് വേണ്ടി എന്ന വിഷയം ഹുസൈൻ സലഫി ഹൃദ്യമായി അവതരിപ്പിച്ചു. സി. ആര്‍. മഹേഷ് എം.എൽ. എ. ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് നിസാർ കണ്ടത്തിൽ അധ്യക്ഷനായിരുന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി. കെ. ഗോപൻ മുഖ്യാതിഥിയായിരുന്നു. പി. എം. സയ്ദ്, സൈദ് മുഹമ്മദ് തടിക്കാട്, സഹൽ സലഫി, അനസ് സ്വലാഹി, നാസിം വലിയവീടൻ, ഡോ. സൽമാൻ എന്നിവർ സംസാരിച്ചു.

Read More

പാർലമെൻ്റ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ സ്വഭാവത്തിന് വിള്ളൽ വീഴ്ത്തുന്നത് : ജനറൽ സെക്രട്ടറി - വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

പാർലമെൻ്റ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ സ്വഭാവത്തിന് വിള്ളൽ വീഴ്ത്തുന്നുവെന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യമാകുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി T.K. അഷ്റഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഉദ്ഘാടന ചടങ്ങിന് ഹിന്ദുത്വഛായ നൽകിയതിലൂടെ അണികളെ ആവേശപ്പെടുത്താനും മതനിരപേക്ഷ മനസ്സുകളെ മുറിവേൽപ്പിക്കാനുമാണ് ലക്ഷ്യം വെച്ചത്. എന്നാൽ, 20 പ്രതിപക്ഷ കക്ഷികൾ ഈ ചടങ്ങിൽ നിന്ന് വിട്ടു നിന്നുവെന്നത് മതനിരപേക്ഷ മനസ്സുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഖജനാവിൽ നിന്ന് യഥേഷ്ടം പണമെടുത്ത് പാർലമെൻ്റ് മന്ദിരം പണിയാനും തോന്നും പോലെ ഉദ്ഘാടനം ചെയ്യാനും ഭരിക്കുന്ന ഭരണകൂടത്തിന് അനായാസം സാധിക്കും. എന്നാൽ, അതിലിരിന്ന് രാജ്യത്തെ നയിക്കാൻ മഹാഭൂരിപക്ഷം വരുന്നഇന്ത്യൻ ജനതയുടെ മനസ്സമതം കൂടി വേണമെന്ന കാര്യം വിസ്മരിക്കരുതെന്ന് കൂടി അദ്ദേഹം സൂചിപ്പിച്ചു.

Read More

ആതുര സേവന രംഗത്ത് വിസ്ഡം യൂത്തിന്റെ പുതിയ കാൽവെപ്പ്

വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. നാടെങ്ങും ഡയാലിസിസിനും കിഡ്നി മാറ്റി വെക്കാനും സാമ്പത്തിക സമാഹരണങ്ങൾ നടക്കുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വൈകി അറിഞ്ഞ് ചികിത്സ ഫലിക്കാതെ വരുന്ന സാഹചര്യത്തെക്കാൾ നല്ലത് നേരത്തെ രോഗം നിർണയിച്ച് ചികിത്സ തുടുങ്ങുന്നതാണ്. വിസ്ഡം യൂത്തിന്റെ സാമൂഹ്യക്ഷേമ വകുപ്പ് സേനഹ സ്പർശത്തിന്റെയും വിസ്ഡം ഹെൽത്ത് കെയറിന്റെയും നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പുകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. ജില്ലാ-മണ്ഡലം തലങ്ങളിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എടത്തനാട്ടുകരയിൽ നടന്നു. അഡ്വ. എൻ ശംസുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Read More

ഏക സിവിൽ കോഡ്: ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ നിലപാട് വിഭാഗീയത ചെറുക്കും : വിസ്‌ഡം യൂത്ത്.

തിരൂർ : വിവിധ ക്രൈസ്തവ സംഘടനകളും സഭാ മേലധ്യക്ഷന്മാരും ഏക സിവിൽ കോഡിനെതിരെ രംഗത്തുവരാൻ നടത്തിയ പ്രസ്താവനകൾ സ്വാഗതാർഹമാണെന്ന് വിസ്‌ഡം യൂത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ അക്രമങ്ങളിൽ വേദന അനുഭവിക്കുന്ന ജനവിഭാഗത്തോടുള്ള ഐക്യദാർഢ്യം സമ്മേളനം പ്രഖ്യാപിച്ചു. രാജ്യത്തിന്റ സൗന്ദര്യം വൈവിധ്യമായിരിക്കെ ഏകീകൃത വ്യക്തിനിയമം കൊണ്ട് വരാനുള്ള ശ്രമം പൈതൃകത്തെ നിരാകരിക്കലാണെന്നും അതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ മതനിരപേക്ഷ ചേരിയിൽ ഭിന്നതയുണ്ടാകരുതെന്നും വിസ്ഡം യൂത്ത് സംസ്ഥാന പ്രധിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഏകസിവിൽകോഡിനെതിരെ രംഗത്ത് വരുന്നവർ വിയോജിപ്പിൽ ആത്മാർത്ഥത പുലർത്തണം. കേവല വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിന്റ വൈവിധ്യങ്ങളെ കാത്ത് സൂക്ഷിക്കണമെന്ന ജനവികാരത്തെ ചൂഷണം ചെയ്യുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കും.ഇത്തരം വൈകാരിക പ്രശ്നങ്ങളെ സമീപിക്കുന്നതിൽ അധികാരികൾ അവധാനതകാണിക്കണം. തെരെഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ വിവാദ വിഷയങ്ങൾ കൊണ്ട് ധ്രുവീകരണത്തിന് ശ്രമിക്കുന്ന രാഷ്ട്രീയം നീചമാണ്.ഉയർന്ന ചിന്താഗതിയിലൂടെയും വൈജ്ഞാനിക പ്രതിരോധത്തിലൂടെയും അക്രമ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ യുവാക്കൾ ബദ്ധശ്രദ്ധരാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി തിരൂർ വാഗൺ ട്രാജടി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി, അബ്ദുറഷീദ് കുട്ടമ്പൂർ,വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ അൻഫസ് മുക്രം സംസ്ഥാന ഭാരവാഹികളായ ഡോ. പി പി നസീഫ്, ജംഷീർ സ്വലാഹി, യു. മുഹമ്മദ് മദനി, മുഹമ്മദ് ശബീർ കെ പി, ബഷീർ വി പി, ഫിറോസ് ഖാൻ സ്വലാഹി, മുസ്തഫ മദനി, അബ്ദുല്ല അൻസാരി, സിനാജുദ്ദീൻ പി തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി.. സമ്മേളന പ്രതിനിധികൾ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.

Read More

ഏക സിവിൽ കോഡിനെതിരെ ശക്തമായ പോരാട്ടം നടത്തണം മന്ത്രി വി അബ്ദുറഹ്മാൻ

രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളിൽ എല്ലാ മതേതര കക്ഷികളും ചേരണമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രസ്താവിച്ചു. മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആസൂത്രിതമായ അതിക്രമങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ ഭിന്നതകൾ വകവെക്കാതെ അതിക്രമങ്ങൾ അപലപി ക്കാനും, വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പോരാടാനും മതേതര കക്ഷികൾ ചേർന്ന് നിൽക്കണം. ഈ രംഗത്ത് ഇടതുപക്ഷ കക്ഷികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവരും ശക്തി പകരണം. മറുനാടൻ മലയാളിയെ പോലെയുള്ള ഓൺലൈൻ ചാനലുകൾ സംഘപരിവാറിന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരാണ് എന്നും അത്തരം ചാനലുകൾക്ക് മതേതര കക്ഷികൾ പിന്തുണ നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന നിരപരാധികൾക്ക് വിസ്റ്റം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഐക്യദാർഢ്യം : T.K. അഷ്റഫ്, ജനറൽ സെക്രട്ടറി

വ്യത്യസ്ത ക്രൈസ്തവസഭാ മേലധ്യക്ഷന്മാർ ഈ ദിവസങ്ങളിൽ നടത്തിവരുന്ന പ്രസ്താവനകളും പ്രഭാഷണങ്ങളും അഭിമുഖങ്ങളും എല്ലാം കാണുമ്പോൾ നമ്മുടെ കേരളത്തിൽ മൂടിക്കെട്ടി നിന്നിരുന്ന വെറുപ്പിന്റെ കാർമേഘം പെയ്തൊഴിയുന്നതായി അനുഭവപ്പെടുന്നു. ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനായി വർഗീയവാദികൾ വിതച്ച വിദ്വേഷത്തിന്റെ വിഷബീജങ്ങളാണ് കരിഞ്ഞു കൊണ്ടിരിക്കുന്നത്. ക്രൈസ്തവരെയും മുസ്ലീങ്ങളെയും അകറ്റാൻ കൊണ്ടുവന്ന സർവ്വായുധങ്ങളും നിഷ്പ്രഭമാക്കുന്ന പ്രസ്താവനകളാണ് ബിഷപ്പുമാർ നടത്തുന്നത്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കും എന്ന നിലപാട് വ്യക്തമാക്കിയതിലൂടെ മുസ്ലീങ്ങളും ക്രൈസ്തവരും മാത്രമല്ല; ഏക സിവിൽ കോഡ് നേരിട്ട് ബാധിക്കുന്ന മറ്റു ജനവിഭാഗങ്ങളും ഒന്നിച്ചു മുന്നോട്ടുപോകുമെന്ന ശുഭസൂചനയാണ് ഇതിലൂടെ തെളിയുന്നത്. ഇത് വിഭാഗീയതയ്ക്ക് ചൂണ്ടലിട്ട് കാത്തിരിക്കുന്നവർക്ക് കടുത്ത നിരാശ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. മണിപ്പൂരിലെ ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന യാതനകളിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നാണ് അവർ ഉയർത്തുന്ന മറ്റൊരു പ്രധാന ആവശ്യം. പലരും കടുത്ത ഭാഷയിൽ തന്നെ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് കാണാം. അത്രമാത്രം ശക്തമാണ് മണിപ്പൂരിലെ ക്രൈസ്തവ വേട്ട. കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കെ.സി.ബി.സിയുടെ ഔദ്യോഗിക വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളി, തലശ്ശേരി സീറോ മലബാർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനി, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ എന്നിവരുമായി ഇന്ന് ഫോണിൽ സംസാരിച്ചപ്പോൾ വിഭാഗീയതക്കെതിരിൽ ഒന്നിച്ച് നീങ്ങേണ്ടതിൻ്റെ പ്രാധാന്യം അവരെല്ലാം ഊന്നി പറഞ്ഞതും വലിയ പ്രതീക്ഷ നൽകുന്നതാണ്. കേരളത്തെ മണിപ്പൂരാക്കാൻ ഒരിക്കലും മലയാളികൾ സമ്മതിക്കില്ല. മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന നിരപരാധികൾക്ക് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ വംശഹത്യക്കെതിരെ എല്ലാ മതവിഭാഗത്തിലേയും സമാധാന പ്രിയരെ ഉൾപ്പെടുത്തി ഒരു ഐക്യദാർഢ്യ സമാധാന സമ്മേളനം കേരളത്തിൽ നടക്കേണ്ട ഘട്ടമാണിത്. അത്രയ്ക്കും വേദനയും അരക്ഷിതാവസ്ഥയും ക്രൈസ്തവ സമൂഹം അനുഭവിക്കുന്നുണ്ട്. അതിന് ബന്ധപ്പെട്ടവർ മുൻകയ്യെടുക്കണമെന്നഭ്യർഥിക്കുന്നു.

Read More

അൽമഹാറ

ഇന്ത്യയിലെ സൗദി എംബസിയുമായി സഹകരിച്ച് ജാമിയ അൽ ഹിന്ദ് അൽ ഇസ് ലാമിയയും വിസ്ഡം യൂത്ത് സംസ്ഥാന സമിതിയും സംയുക്തമായി സംഘടിപ്പിച്ച അൽ മഹാറ ഖുർആൻ വൈജ്ഞാനിക മത്സരത്തിന്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം മുൻനിർത്തി "ബഹുഭാഷാവാദം: ഗവേഷണം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവയിലെ സ്വാധീനം" എന്ന വിഷയത്തിലാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്. ജാമിയ അൽ ഹിന്ദിൽ സംഘടിപ്പിച്ച പരിപാടി സൗദി അറ്റാഷെ ഷെയ്ഖ് ബാധിർ ബിൻ നാസർ ഗാനിം അൽ അനസി ഉദ്ഘാടനം ചെയ്തു. അറബി ഭാഷയോട് മലയാളി സമൂഹം കാണിക്കുന്ന ആദരവ് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ (റെക്ടർ, ജാമിയ) അധ്യക്ഷത വഹിച്ചു. പി. എൻ. അബ്ദുൽ ലത്തീഫ് മദനി (പ്രസിഡൻ്റ്, വിസ്ഡം ഇസ്ലാമിക് ഓർഗൈസേഷൻ), അഡ്വ. നസീർ ചാലിയം (മുൻ ചെയർപേഴ്സൺ സംസ്ഥാന ബാലവകാശ കമ്മീഷൻ), പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ (പ്രിൻസിപ്പാൾ, സാഫി ഇൻസ്റ്റിറ്റ്യൂട്ട്), അബ്ദുൽ അലി (മാനേജർ, യൂണിറ്റി വിമൻസ് കോളേജ്), ഡോ. പി. റഷീദ് അഹമ്മദ് (സെനെറ്റ് മെമ്പർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. മുഹമ്മദ് ബദീഉസമാൻ (സിഇഒ, ഐഇസിഐ), കെ.പി നൗഷാദ് അലി (കെപിസിസി ജനറൽ സെക്രട്ടറി), ഫൈസൽ മൗലവി പുതുപ്പറമ്പ് (ഡയറക്ടർ, ജാമിയ), ഡോ. മുഹമ്മദ് ഷാഫി (എൻ ഐ റ്റി കാലിക്കറ്റ്), ഡോ. ഒ.പി. സലാഹുദ്ദീൻ (എംഇഎസ് മമ്പാട് കോളേജ്), ഡോ. ടി. കെ. ഫവാസ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല), സി മുഹമ്മദ് അജ്മൽ (എക്സിക്യൂട്ടീവ് മെമ്പർ, വിസ്ഡം യൂത്ത് കേരള) എന്നിവർ പാനൽ ഡിസ്കഷനിൽ പങ്കെടുത്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി ചർച്ച ക്രോഡീകരിച്ചു. വിസ്ഡം സ്റ്റുഡൻസ് എക്സിക്യൂട്ടീവ് മെമ്പർ എൻ. അലീം യൂസഫ് മമ്പാട് മോഡറേറ്റർ ആയിരുന്നു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.പി. നസീഫ് സ്വാഗതവും ജാമിയ അൽ ഹിന്ദ് സ്റ്റുഡൻസ് യൂണിയൻ സെക്രട്ടറി അബ്ഹജ് സുറൂർ നന്ദിയും പറഞ്ഞു.

Read More

അൽ മഹാറ ഒന്നാം ഘട്ട സ്ക്രീനിങ്

സഊദി എമ്പസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അൽ മഹാറ ഒന്നാം ഘട്ട സ്ക്രീനിംഗ് ഹൃദ്യമായി ➖➖➖➖➖➖➖➖➖➖ സൗദി എംബസിയുമായി കൈകോർത്ത് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷനും ജാമിഅ അൽ ഹിന്ദും സംയുക്തമായി നടത്തുന്ന അൽമഹാറ വൈജ്ഞാനിക മത്സരങ്ങളുടെ രണ്ടാം പതിപ്പിന്റെ ഒന്നാം ഘട്ട സ്ക്രീനിംഗ് കേരളത്തിലെ അഞ്ച് സ്ഥലങ്ങളിലായി നടന്നു. ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ, കണ്ണൂർ ഇസ്ലാഹി കൾചറൽ സെന്റർ, പെരിന്തൽമണ്ണ വിസ്ഡം അക്കാദമി, എറണാകുളം നൊച്ചിമ സലഫി സെന്റർ, തിരുവനന്തപുരം ദാറുൽ അർഖം അൽ ഹിന്ദ് എന്നീ സ്ഥലങ്ങളിൽ നടന്ന പ്രഥമിക സ്ക്രീനിംഗിൽ മുന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.  ഹിഫ്ദുൽ ഖുർആൻ, ഹിഫ്ദുൽ മുത്തൂൻ, പത്ത് വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളുടെ ഖുർആൻ ഹിഫ്ദ് മത്സരമായ തസ്ഫിയ എന്നീ മത്സരങ്ങളുടെ സ്ക്രീനിംഗ് ആണ് ഇന്ന് നടന്നത്. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന മത്സരാർഥികൾ ഈ മാസം 29,30, ഒക്ടോബർ 1 തീയതികളിൽ ജാമിഅ അൽ ഹിന്ദിൽ വെച്ച് നടക്കുന്ന രണ്ടാം സ്ക്രീനിംഗിനും അതിൽ വിജയിക്കുന്നവർ ഫൈനൽ റൌണ്ട് മത്സരത്തിലും പങ്കെടുക്കും. അറബിക് കവിതാ രചന, മെഗാ ക്വിസ്, പ്രബന്ധ രചന, മലയാളം ഗ്രന്ഥ രചന എന്നീ മത്സരങ്ങളും അൽ മഹാറയിൽ നടക്കുന്നുണ്ട്. ഹിഫ്ദ്, തസ്ഫിയ ഇനങ്ങളിൽ 10 പേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുക. ക്യാഷ് പ്രൈസ് അടക്കം, അഞ്ച് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിശുദ്ധ ഖുർആൻ പഠനം, പാരായണം, യഥാർത്ഥ ഇസ്‌ലാമിക വിശ്വാസം, അറബി ഭാഷ, എന്നിവയുടെ പ്രചരണവും പ്രോത്സാഹനവും തുടങ്ങിയ ലക്ഷ്യങ്ങളിൽ ഉയർന്ന സമ്മാനത്തുകകളോടെ നടത്തപെടുന്ന ദേശീയ മത്സരമാണ് അൽ മഹാറ. കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലെ മത സ്ഥാപനങ്ങളുടെ ഭൂപടത്തിൽ സുപ്രധാനമായ ഇടം അടയാളപ്പെടുത്തിയ ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്നത് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ യുവ ഘടകമായ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേൻ ആണ്. പരിപൂർണമായും സൗദി എംബസിയുടെയും മതകാര്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് നടക്കുന്നത് എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.

Read More

VISION 24: സംസ്ഥാന ലീഡർപ്പ് ക്യാമ്പ്

Vision 24 ന് ഇന്ന് തുടക്കമാവുകയാണ്. തിരൂർ ആലത്തിയൂരിലാണ് രണ്ട് ദിവസത്തെ സംസ്ഥാനതല ലീഡർഷിപ്പ് ക്യാമ്പ്. ദിനംപ്രതി ആഖ്യാനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മുന്നോട്ടുള്ള ഗമനം സുഗമമാകാൻ ഇടക്കുള്ള കൂടിയിരുത്തം അനിവാര്യമാണ്. കാഴ്ചയും കാഴ്ചപ്പാടും കൃത്യത വരുത്തേണ്ടതുണ്ട്. വിവിധ ഘടകങ്ങളിൽ സംഘടനക്ക് നേതൃത്വം നൽകുന്നവർക്ക് ഓരോ വിഷയത്തിലും കൃത്യമായ വിഷൻ ഉണ്ടാകണം. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഹാരിസ് ബിൻ സലിം, നാസർ ബാലുശ്ശേരി, സി.പി സലീം, ടി.കെ അശ്റഫ്, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, ശരീഫ് ഏലാങ്കോട്, എന്നിവർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ക്യാമ്പ് ആദർശ- സംഘടന രംഗത്ത് മുന്നോട്ടുള്ള യാത്രക്ക് കരുത്ത് പകരും. إن شاء الله  അല്ലാഹു സഹായിക്കട്ടെ.

Read More