VISION 24: സംസ്ഥാന ലീഡർപ്പ് ക്യാമ്പ്

14 Oct 2023

Vision 24 ന് ഇന്ന് തുടക്കമാവുകയാണ്. തിരൂർ ആലത്തിയൂരിലാണ് രണ്ട് ദിവസത്തെ സംസ്ഥാനതല ലീഡർഷിപ്പ് ക്യാമ്പ്.

ദിനംപ്രതി ആഖ്യാനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മുന്നോട്ടുള്ള ഗമനം സുഗമമാകാൻ ഇടക്കുള്ള കൂടിയിരുത്തം അനിവാര്യമാണ്.

കാഴ്ചയും കാഴ്ചപ്പാടും കൃത്യത വരുത്തേണ്ടതുണ്ട്.

വിവിധ ഘടകങ്ങളിൽ സംഘടനക്ക് നേതൃത്വം നൽകുന്നവർക്ക് ഓരോ വിഷയത്തിലും കൃത്യമായ വിഷൻ ഉണ്ടാകണം. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഹാരിസ് ബിൻ സലിം, നാസർ ബാലുശ്ശേരി, സി.പി സലീം, ടി.കെ അശ്റഫ്, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, ശരീഫ് ഏലാങ്കോട്, എന്നിവർ നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ക്യാമ്പ്

ആദർശ- സംഘടന രംഗത്ത് മുന്നോട്ടുള്ള യാത്രക്ക് കരുത്ത് പകരും. إن شاء الله 

അല്ലാഹു സഹായിക്കട്ടെ.