ISLAMIC IDEOLOGY COURSE

അഹ് ലുസ്സുന്ന ആദർശ പഠന കോഴ്സ് (ONLINE COURSE)
-എന്താണ് ഈ കോഴ്സിൻ്റെ ലക്ഷ്യം
▫ഇസ് ലാമിക വിശ്വാസികൾ തീർച്ചയായും പഠിച്ചിരിക്കേണ്ട വിഷയങ്ങൾ പഠിക്കാൻ താല്പര്യമുള്ളവർക്ക് അവസരമൊരുക്കുക.
വ്യക്തി, കുടുംബം, സമൂഹം, സംഘടന, സ്ഥാപനം എന്നിവിടങ്ങളിലെല്ലാം സംഭവിക്കുന്ന വിവിധ പ്രയാസങ്ങളുടെ പ്രധാന കാരണം ഇസ് ലാമിക വിഷയങ്ങളിലെ അടിസ്ഥാനപരമായ അറിവില്ലായ്മയാണ്.

-ആർക്കൊക്കെ പങ്കെടുക്കാം
▫പ്രായ വ്യത്യാസമില്ലാതെ സ്ത്രീ പുരുഷന്മാർക്കെല്ലാം പങ്കെടുക്കാം

-ക്ലാസ്സിൻ്റെ ദിവസം
എല്ലാ വ്യാഴാഴ്ചയും ഇന്ത്യൻ സമയം രാവിലെ 6:30 മുതൽ 7:15 വരെ
വിദേശത്തുള്ളവർക്ക്:
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 9:15 വരെ
വീണ്ടും കേൾക്കാൻ:
വ്യാഴാഴ്ച രാവിലെ 6 :30 മുതൽ വെള്ളിയാഴ്ച രാത്രി 12 മണി വരെ

-ഈ കോഴ്സിന് എങ്ങിനെ റജിസ്റ്റർ ചെയ്യാം
താഴെ ചേർത്ത ലിങ്കിൽ കയറി പേരും സ്ഥലവും ഫോൺ നമ്പറും നൽകി സബ്മിറ്റ് ചെയ്ത് റജിസ്ട്രേഷൻ ചെയ്യാം.
http://courses.wisdomislam.org


-റജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ എന്ത് ചെയ്യണം.
ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾക്ക് ശേഷം നൽകുന്ന നാല് അക്ക പിൻ നമ്പർ മറക്കാതെ എഴുതിവെക്കുക പിന്നീട് ക്ലാസ്സുകൾ കേൾക്കാൻ ഈ നമ്പർ ആവശ്യമായി വരും.(നിങ്ങളുടെ ഫോൺ നമ്പറിൻ്റെ ആദ്യ 4 അക്കമോ മറ്റോ ഉപയോഗിച്ചാൽ പെട്ടെന്ന് ഓർമ്മിക്കാനാകും )

-റജിസ്റ്റർ ചെയ്യാത്തവർക്ക് ക്ലാസ്സ് കേൾക്കാൻ സാധിക്കുമോ
▪️ഇല്ല

-എങ്ങിനെയാണ് ക്ലാസ്സിൽ കയറണ്ടത്
1) ലിങ്ക് ഓപ്പൺ ചെയ്ത ശേഷം റജിസ്ട്രേഷൻ സമയത്ത് നൽകിയ 4 അക്ക PIN നമ്പർ ആവശ്യമെങ്കിൽ എൻ്റർ ചെയ്ത് ക്ലാസ്സിൽ കയറാവുന്നതാണ്
2) വിസ്ഡം ഗൈഡ് ആപ്പിലും ഇതേ ക്ലാസ്സുകൾ ലഭ്യമാണ്

-കഴിഞ്ഞ ക്ലാസ്സുകൾ ലഭിക്കാൻ സംവിധാനമുണ്ടോ
▪️ ഉണ്ട്.
ലിങ്ക് ഓപ്പൺ ചെയ്ത ശേഷം OLD എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ കഴിഞ്ഞ ക്ലാസ്സുകൾ കേൾക്കാൻ സാധിക്കും.

-ഒന്നാംഘട്ടത്തിൽ ഏതെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്
▪️ഇസ് ലാമിക പ്രമാണങ്ങൾ: പ്രാമാണികതയും വ്യാഖ്യാനവും,ഇസ് ലാമിക കർമ്മശാസ്ത്രം: അറിഞ്ഞതും അറിയേണ്ടതും, മൻഹജും മസ്അലയും, തൗഹിദ് : ഇസ് ലാമിൻ്റെ അടിത്തറ, തൗഹീദുൽ ഉലൂഹിയ്യ,ശിർക്ക് :വാദങ്ങളും മറുപടിയും,മദ്ഹബുകൾ ഉൽഭവവും വളർച്ചയും,തഖ്ലീദ്: അർഥവും വിവക്ഷയും,ഫത്വവ: സമീപനത്തിലെ രീതിശാസ്ത്രം.ഒരുവർഷം നീണ്ടുനിൽക്കുന്ന 40 എപ്പിസോഡുകളാണ് ഉണ്ടാവുക.

-ആരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്
വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതന്മാരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

-ഈ ക്ലാസ്സിൽ പഠിക്കുന്നവർക്ക് എന്ത് പ്രോത്സാഹനമാണ് നൽകുക
ഓരോ ക്ലാസിനെയും ആസ്പദിച്ച് നടത്തുന്ന മുഴുവൻ പരീക്ഷകളിലും ഉയർന്ന മാർക്ക് വാങ്ങുന്നവർക്ക് ഒന്നാംഘട്ട കോഴ്സ് അവസാനിക്കുമ്പോൾ സർട്ടിഫിക്കറ്റും മറ്റ്പ്രോ ത്സാഹനങ്ങളും ലഭിക്കും.