നോട്ട് നിരോധനം സമൂഹം ചർച്ച ചെയ്യണം - ജ.സെക്രട്ടറി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

20 May 2023

രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. അനിവാര്യമെങ്കിൽ നോട്ട് പിൻവലിക്കാനും പുതിയത് ഇറക്കാനും ഭരിക്കുന്ന സർക്കാരിന് അവകാശമുണ്ട്. എന്നാൽ നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച് രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുവന്നപ്പോൾ ഉയർത്തിയ അവകാശവാദങ്ങളും പ്രത്യേക സൗകര്യങ്ങളും ഈ ഘട്ടത്തിൽ ഓഡിറ്റ് ചെയ്യാൻ ജനങ്ങൾക്കും അവകാശമുണ്ട്. നിത്യജീവിതത്തിൽ രണ്ടായിരത്തിന്റെ നോട്ട് സാധാരണക്കാർക്ക് പ്രയോജനപ്പെടില്ലെന്ന് അക്കാലത്ത് പലരും ചൂണ്ടിക്കാട്ടിയത് പിന്നീടുള്ള ദിനങ്ങളിൽ സത്യമായി പുലരുകയായിരുന്നു. ഇപ്പോൾ അത് പിൻവലിക്കുന്നതിലൂടെ സർക്കാരും പ്രായോഗികമായി സമ്മതിക്കുകയാണ് ചെയ്യുന്നത്. നോട്ട് നിരോധനം രാജ്യത്തിന് ഗുണമോ ദോഷമോ വരുത്തിയത് എന്ന ചർച്ച ഈ ഘട്ടത്തിൽ ന്യായമായും ഉയരേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറച്ചു.