നവോന്മേഷം പകർന്ന് വിസ്ഡം നേതാക്കളുടെ യു.എ.ഇ പര്യടനം

19 May 2023

പ്രബോധന പ്രവർത്തന രംഗത്ത് പുതിയ കർമ്മ പദ്ധതി തയ്യാറാക്കിയ യു.എ.ഇ ഇന്ത്യൻ ഇസ് ലാഹീ സെൻറർ കേന്ദ്ര കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് നവോന്മേഷം പകർന്ന വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളുടെ യു.എ.ഇ പര്യടനം പൂർത്തിയായി.

അജ്മാനിൽ നടന്ന കേന്ദ്ര കൗൺസിലിൽ ആദർശ സെഷന് അബ്ദുൽ മലിക് സലഫിയും സംഘടനാ സെഷന് സി.പി.സലീമും നേതൃത്വം നൽകി.സംശയ നിവാരണ സെഷൻ ഏറെ ഫലപ്രദമായി. പ്രമാണ ബന്ധമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു സെഷനുകൾ.

വിസ്‌ഡം UAE കൗൺസിൽ മെമ്പർമാർ, യൂണിറ്റ് ഭാരവാഹികൾ, വിസ്‌ഡം യൂത്ത് ഭാരവാഹികൾ, ഫോക്കസ് - പ്രൊഫേസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രവർത്തന രംഗത്ത് സജീവരായ, അടുത്ത കാലത്ത് നാട്ടിൽ നിന്നെത്തിയ പ്രവർത്തകർ കൗൺസിലിനെ അഭിസംബോധന ചെയ്ത് പരിചയപ്പെട്ടത് ഹൃദ്യമായി.ജനറൽ സെക്രട്ടറി ശംസുദ്ധീൻ ഹൈദർ ആമുഖഭാഷണം നടത്തി. പ്രസിഡണ്ട് ഹുസൈൻ സലഫി അധ്യക്ഷനായിരുന്നു. അനീസ് തിരൂർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.

വിസ്‌ഡം യൂത്തിന്റെ സെക്രട്ടറി സൈഫ് അബ്ദുൽ സലാം ആലപ്പുഴ സംസാരിച്ചു. ചർച്ചകളിൽ ഒട്ടേറെ പേർ പങ്കെടുത്തു. സിറാജുൽ ഇസ് ലാം ബാലുശ്ശേരി ഉദ്ബോധന സംസാരം നടത്തി.

അജ്‌മാൻ സെന്ററിൽ വെച്ച് UAE വനിതാ ഘടകം സംഘടിപ്പിച്ച വനിതാ സംഗമം ശ്രദ്ധേയമായി.

അൽ റാഷിദ് സെന്റർ ഭാരവാഹികളുമായുള്ള സിറ്റിംഗ്, നിർമാണത്തിലിരിക്കുന്ന അൽ റാഷിദ് സെന്റർ പ്രൊജക്റ്റ് സൈറ്റ് വിസിറ്റ്, കേന്ദ്ര സെക്രട്ടറിയേറ്റ് സിറ്റിംഗ്, അബുദാബി സന്ദർശനം, തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ മൂന്നു ദിവസത്തെ പര്യടനത്തിൽ ഫലപ്രദമായി പൂർത്തിയാക്കി.