അൽമഹാറ

05 Oct 2023

ഇന്ത്യയിലെ സൗദി എംബസിയുമായി സഹകരിച്ച് ജാമിയ അൽ ഹിന്ദ് അൽ ഇസ് ലാമിയയും വിസ്ഡം യൂത്ത് സംസ്ഥാന സമിതിയും സംയുക്തമായി സംഘടിപ്പിച്ച അൽ മഹാറ ഖുർആൻ വൈജ്ഞാനിക മത്സരത്തിന്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം മുൻനിർത്തി "ബഹുഭാഷാവാദം: ഗവേഷണം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവയിലെ സ്വാധീനം" എന്ന വിഷയത്തിലാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.

ജാമിയ അൽ ഹിന്ദിൽ സംഘടിപ്പിച്ച പരിപാടി സൗദി അറ്റാഷെ ഷെയ്ഖ് ബാധിർ ബിൻ നാസർ ഗാനിം അൽ അനസി ഉദ്ഘാടനം ചെയ്തു. അറബി ഭാഷയോട് മലയാളി സമൂഹം കാണിക്കുന്ന ആദരവ് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ (റെക്ടർ, ജാമിയ) അധ്യക്ഷത വഹിച്ചു.

പി. എൻ. അബ്ദുൽ ലത്തീഫ് മദനി (പ്രസിഡൻ്റ്, വിസ്ഡം ഇസ്ലാമിക് ഓർഗൈസേഷൻ), അഡ്വ. നസീർ ചാലിയം (മുൻ ചെയർപേഴ്സൺ സംസ്ഥാന ബാലവകാശ കമ്മീഷൻ), പ്രൊഫ. ഇ പി ഇമ്പിച്ചിക്കോയ (പ്രിൻസിപ്പാൾ, സാഫി ഇൻസ്റ്റിറ്റ്യൂട്ട്), അബ്ദുൽ അലി (മാനേജർ, യൂണിറ്റി വിമൻസ് കോളേജ്), ഡോ. പി. റഷീദ് അഹമ്മദ് (സെനെറ്റ് മെമ്പർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. മുഹമ്മദ് ബദീഉസമാൻ (സിഇഒ, ഐഇസിഐ), കെ.പി നൗഷാദ് അലി (കെപിസിസി ജനറൽ സെക്രട്ടറി), ഫൈസൽ മൗലവി പുതുപ്പറമ്പ് (ഡയറക്ടർ, ജാമിയ), ഡോ. മുഹമ്മദ് ഷാഫി (എൻ ഐ റ്റി കാലിക്കറ്റ്), ഡോ. ഒ.പി. സലാഹുദ്ദീൻ (എംഇഎസ് മമ്പാട് കോളേജ്), ഡോ. ടി. കെ. ഫവാസ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല), സി മുഹമ്മദ് അജ്മൽ (എക്സിക്യൂട്ടീവ് മെമ്പർ, വിസ്ഡം യൂത്ത് കേരള) എന്നിവർ പാനൽ ഡിസ്കഷനിൽ പങ്കെടുത്തു.

വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി ചർച്ച ക്രോഡീകരിച്ചു. വിസ്ഡം സ്റ്റുഡൻസ് എക്സിക്യൂട്ടീവ് മെമ്പർ എൻ. അലീം യൂസഫ് മമ്പാട് മോഡറേറ്റർ ആയിരുന്നു.

വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. പി.പി. നസീഫ് സ്വാഗതവും ജാമിയ അൽ ഹിന്ദ് സ്റ്റുഡൻസ് യൂണിയൻ സെക്രട്ടറി അബ്ഹജ് സുറൂർ നന്ദിയും പറഞ്ഞു.