29 May 2023
പാർലമെൻ്റ് ഉദ്ഘാടന ചടങ്ങ് ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ സ്വഭാവത്തിന് വിള്ളൽ വീഴ്ത്തുന്നുവെന്ന് ഒറ്റനോട്ടത്തിൽ ആർക്കും ബോധ്യമാകുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി T.K. അഷ്റഫ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഉദ്ഘാടന ചടങ്ങിന് ഹിന്ദുത്വഛായ നൽകിയതിലൂടെ അണികളെ ആവേശപ്പെടുത്താനും മതനിരപേക്ഷ മനസ്സുകളെ മുറിവേൽപ്പിക്കാനുമാണ് ലക്ഷ്യം വെച്ചത്.
എന്നാൽ, 20 പ്രതിപക്ഷ കക്ഷികൾ ഈ ചടങ്ങിൽ നിന്ന് വിട്ടു നിന്നുവെന്നത് മതനിരപേക്ഷ മനസ്സുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്. ഖജനാവിൽ നിന്ന് യഥേഷ്ടം പണമെടുത്ത് പാർലമെൻ്റ് മന്ദിരം പണിയാനും തോന്നും പോലെ ഉദ്ഘാടനം ചെയ്യാനും ഭരിക്കുന്ന ഭരണകൂടത്തിന് അനായാസം സാധിക്കും. എന്നാൽ, അതിലിരിന്ന് രാജ്യത്തെ നയിക്കാൻ മഹാഭൂരിപക്ഷം വരുന്നഇന്ത്യൻ ജനതയുടെ മനസ്സമതം കൂടി വേണമെന്ന കാര്യം വിസ്മരിക്കരുതെന്ന് കൂടി അദ്ദേഹം സൂചിപ്പിച്ചു.