28 Jan 2023
കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പണ്ഡിത സഭയായ ലജ്‌നത്തുല്‍ ബുഹൂഥില്‍ ഇസ്‌ലാമിയ്യയുടെ ചെയര്‍മാനായി കുഞ്ഞുമുഹമ്മദ് മദനി പറപ്പൂറിനേയും കണ്‍വീനറായി ശമീര്‍ മദീനിയെയും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്‍മാരായി അബൂബക്കര്‍ സലഫി, ഹുസൈന്‍ സലഫി എന്നിവരെയും ജോ. കണ്‍വീനര്‍മാരായി ഹംസ മദീനി, ശബീബ് സ്വലാഹി എന്നിവരെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, അബദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, പ്രൊഫ. ഹാരിസ്ബ്‌നു സലീം, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, നാസിര്‍ ബാലുശ്ശേരി, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുല്‍ മാലിക് സലഫി, ഡോ. ഷാനവാസ് പറവണ്ണ, സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി, പി.എന്‍ അബ്ദുറഹ്‌മാന്‍, സഅഫര്‍ സ്വാദിഖ് മദീനി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തു.അടുത്ത മൂന്ന് വര്‍ഷമാണ് പുതുതായി നിലവില്‍ വന്ന കമ്മിറ്റിയുടെ കാലാവധി.