30 May 2023
വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. നാടെങ്ങും ഡയാലിസിസിനും കിഡ്നി മാറ്റി വെക്കാനും സാമ്പത്തിക സമാഹരണങ്ങൾ നടക്കുകയാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വൈകി അറിഞ്ഞ് ചികിത്സ ഫലിക്കാതെ വരുന്ന സാഹചര്യത്തെക്കാൾ നല്ലത് നേരത്തെ രോഗം നിർണയിച്ച് ചികിത്സ തുടുങ്ങുന്നതാണ്.
വിസ്ഡം യൂത്തിന്റെ സാമൂഹ്യക്ഷേമ വകുപ്പ് സേനഹ സ്പർശത്തിന്റെയും വിസ്ഡം ഹെൽത്ത് കെയറിന്റെയും നേതൃത്വത്തിൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പുകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. ജില്ലാ-മണ്ഡലം തലങ്ങളിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എടത്തനാട്ടുകരയിൽ നടന്നു. അഡ്വ. എൻ ശംസുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.