18 May 2024
വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന വിഷയത്തിൽ സംസ്ഥാനത്തുടനീളം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച് വരുന്ന ഫാമിലി കോൺഫറൻസിൻ്റെ പതിമൂന്നാമത് പ്രോഗ്രാം നാളെ (മെയ് 19 ഞായർ ) ആലപ്പുഴ ജില്ലയിലെ വടുതലയിൽ നടക്കും. إن شاء الله കഴിഞ്ഞ ആഴ്ചയിൽ എറണാകുളം, കാസർഗോഡ് ജില്ലകളിൽ വളരെ ഫലപ്രദമായി കോൺഫറൻസ് നടന്നിരുന്നു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.എൻ അബ്ദുലത്വീഫ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹാരിസ് ബിൻ സലീം, ശിഹാബ് എടക്കര, ഡോ.ജൗഹർ മുനവ്വിർ, ഹാരിസ് കായക്കൊടി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.