26 May 2024
കോഴിക്കോട്: വിസ്ഡം എഡ്യുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ 2023-2024 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദല്ലത്തീഫ് മദനിപ്രഖ്യാപിച്ചു. അഞ്ചാം തരത്തില്‍ 91.5ശതമാനവും എട്ടാം തരത്തില്‍ 83.71ശതമാനവുമാണ് വിജയം. പരീക്ഷാർത്ഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിൽ അവരുടെ രജിസ്റ്റർ നമ്പർ നൽകി ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും. സർട്ടിഫിക്കറ്റുകൾ ജൂലൈ അവസാന വാരം മദ്റസകൾ വഴി വിതരണം ചെയ്യുന്നതാണ്.എട്ടാം തരത്തില്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സലഫി മദ്‌റസയിലെ മുഹമ്മദ് സിയാൻ സി കെ(241604812) 99.5ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അതേ മദ്റസയിലെ തന്നെ സജാദ് അലി(241604818) 99ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും, പാലക്കാട് ജില്ലയിലെ പട്ടാമ്പി അൽമദ്റസത്തുസ്സലഫിയ്യയിലെ ഫിദ ഫാത്തിമ കെ(240910803) 98.25ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.അഞ്ചാം തരത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചൊമേരി ഗാർഡൻ അൽ മദ്റസത്തുസ്സലഫിയ്യയിലെ വഫ എം കെ(240901518) 98.7ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. മലപ്പുറം അൽഹിക്‌മ മദ്‌റമസയിലെ ഇസാൻ സി എച്ച്(241106514) 98.3ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും, വയനാട് ജില്ലയിലെ വൈത്തിരി സലഫി മദ്‌റസയിലെ സന ഫാദിയ(241503501) 98ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 29ന് മുമ്പായി മദ്റസാ പോർട്ടൽ വഴി അപേ ക്ഷിക്കാം. ജൂൺ എട്ടിന് പുനര്‍മൂല്യനിര്‍ണയത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതാണ്. ജൂൺ 11 മുതൽ 13 വരെ സേ പരീക്ഷക്കുള്ള അപേക്ഷ നൽകാം. ജൂൺ 22 മുതൽ 24 വരെയാണ് സേ പരീക്ഷ. ഫലം അറിയാൻ:https://madrasa.wisdomislam.org