09 Jul 2023
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നടക്കുന്ന പോരാട്ടങ്ങളിൽ എല്ലാ മതേതര കക്ഷികളും ചേരണമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പ്രസ്താവിച്ചു.
മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആസൂത്രിതമായ അതിക്രമങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ ഭിന്നതകൾ വകവെക്കാതെ അതിക്രമങ്ങൾ അപലപി ക്കാനും, വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പോരാടാനും മതേതര കക്ഷികൾ ചേർന്ന് നിൽക്കണം. ഈ രംഗത്ത് ഇടതുപക്ഷ കക്ഷികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവരും ശക്തി പകരണം. മറുനാടൻ മലയാളിയെ പോലെയുള്ള ഓൺലൈൻ ചാനലുകൾ സംഘപരിവാറിന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവരാണ് എന്നും അത്തരം ചാനലുകൾക്ക് മതേതര കക്ഷികൾ പിന്തുണ നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.