22 May 2023
വിസ്ഡം യൂത്ത് സംസ്ഥാന സമിതി കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റിന് കണ്ണൂരിൽ പ്രൗഢമായ തുടക്കം. വിസ്ഡം യൂത്തിൻ്റെ ശാഖകളിലെ മുഴുവൻ ഭാരവാഹികൾക്കും സംഘടനാ ഓറിയൻ്റേഷനും ആദർശപഠനവും സംസ്കരണ ചിന്തയും ആദർശ പ്രബോധന പ്രവർത്തനങ്ങളുടെ രൂപവും കൈമാറുക എന്നതാണ് എക്സ്പേർട്ട് മീറ്റിൻ്റെ മുഖ്യമായലക്ഷ്യം.
എക്‌സ്പേർട്ട് മീറ്റിൽ പാനൽ ഡിസ്കഷൻ, വ്യത്യസ്ഥ വിഷയങ്ങിലുള്ള പ്രഭാഷണങ്ങൾ, എക്സ്പേർട്ട് ടോക്ക്, ഗ്രൂപ്പ് ചർച്ചകൾ, അനുഭവങ്ങൾ പങ്കിടൽ തുടങ്ങിയ വ്യത്യസ്ഥ സെഷനുകൾ നടന്നു. എക്സ്പേർട്ട് മീറ്റിൻ്റെ ഉദ്ഘാടനം ബഹു.കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു.
വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി അധ്യക്ഷം വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, ട്രഷറർ അൻഫസ് മുക്രം, വൈസ് പ്രസിഡന്റ് മാരായ യു. മുഹമ്മദ് മദനി, ഹാരിസ് കായക്കൊടി, സെക്രട്ടറിമാരായ മുഹമ്മദ് ഷബീർ എം കെ, ഫിറോസ്‌ഖാൻ സ്വലാഹി, സിനാജുദ്ദീൻ പി, ബഷീർ വി.പി, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുറഹ്മാൻ ചുങ്കത്തറ, മജീദ് ബസ്‌താക്, സഫീർ അൽ ഹികമി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ടി കെ ഉബൈദ് എന്നിവർ സംസാരിച്ചു.
മെയ് 28 ഞായറാഴ്ചമലപ്പുറം വെസ്റ്റ്, മലപ്പുറം നോർത്ത് എന്നീ കേന്ദ്രങ്ങളിൽ നടക്കും.